എം കെ സാനു അന്തരിച്ചു..!

കൊച്ചി: പ്രൊഫ. എം കെ സാനു അന്തരിച്ചു. വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടില്‍ വെച്ച് ഉണ്ടായ ഒരു വീഴ്ചയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം ഉണ്ടാവും. രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിലായിരിക്കും പൊതുദര്‍ശനം.
