കൊല്ലം ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു

കൊല്ലം : കൊല്ലം ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടം . കൊല്ലം ആര്യങ്കാവിൽ പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ സേലം സ്വദേശി ഗാനപാൽ ( 28 ) മരിച്ചു. 28 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ് . നിലവിൽ പരുക്കേറ്റ മുഴുവൻ പേരെയും മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു.പരിക്കേറ്റ മറ്റുള്ളവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകടകാരണം എന്ന് പ്രാഥമിക നിയമനം. നാട്ടുകാരും പൊലീസും ചേർന്നാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *