പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രത്തിൽ 2025 നവരാത്രി ഉത്സവകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടന്നു..!

തിരുവനന്തപുരം:പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിൽ 2025 നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഉത്സവകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. തദ വസരത്തിൽ ദേവിയുടെ ലോക്കറ്റ് പൂജ, വിദ്യാ രംഭത്തിനുള്ള ബുക്കിങ് ഉദ്ഘാടനവും നിർവഹിച്ചു. സരസ്വതി മണ്ഡപം ജനകീയ സമിതി ഭാരവാഹികൾ ആയ ശരണ്യ ശശി, സെക്രട്ടറി വട്ടവിള ഗോപകുമാർ, തുടങ്ങിയവരും, കരമന ജയൻ തുടങ്ങി വിശി ഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
