ശാന്തിക്കാരെ അവഹേളിച്ച സുരേഷ് ബാബുവിന് എതിരെ പ്രതിഷേധവും ആയി അഖില തന്ത്രി പ്രചാരക് സഭ

തിരുവനന്തപുരം :- ഗുരുവായൂർ ക്ഷേത്രകുളത്തിൽ നടന്ന സംഭവം ആയി ബന്ധപെട്ടു ക്ഷേത്രകുളത്തിൽ ശുദ്ധി പുണ്യഹകർമങ്ങളെ കളിയാക്കിയും, ശാന്തി ക്കാരെ അവഹേളിച്ചു പദ പ്രയോഗവും, പോസ്റ്റും ഇട്ട സി പി ഐ നേതാവ് സുരേഷ് ബാബുവിന് എതിരെ മറുപടിയും ആയി അഖില തന്ത്രി പ്രചാരക് സഭ അധ്യക്ഷൻ ശ്രീ രാജ് കൃഷ്ണൻ പോറ്റി രംഗത്ത്. സംഘടനയുടെ ശക്തമായ പ്രതിഷേധം അറിയിക്കുകയും, അശുദ്ധി മനസ് സുരേഷ് ബാബുവിന് ആണെന്നും, ബ്ലീച്ചിങ് പൌഡറും, ക്ലോറിനും കലക്കി ഒഴിക്കേണ്ടത് സുരേഷ് ബാബുവിന്റെ മനസ്സിൽ ആണെന്നും അദ്ദേഹം പ്രതിഷേധ പ്രസ്താ വനയിൽ അറിയിച്ചു.