ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

മിഠായി വാങ്ങാന്‍ പണമെടുത്തതിന് നാലുവയസ്സുകാരനെ സ്പൂണ്‍ചൂടാക്കി പൊള്ളിച്ചു; അമ്മയുടെ ക്രൂരത

കൊല്ലം : മിഠായി വാങ്ങാന്‍ പണമെടുത്തതിന് നാലുവയസ്സുകാരനെ സ്പൂണ്‍ പൊള്ളിച്ച്‌ കാലില്‍ വച്ച്‌ അമ്മയുടെ ക്രൂരത.അങ്കണവാടി വിദ്യാര്‍ഥിയാണ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്.വലതുകാലിനു പൊള്ളലേറ്റ കുട്ടിയെ പൊതുപ്രവര്‍ത്തകരുടെ ഇടപെടലില്‍ കിളികൊല്ലൂര്‍ പോലീസ് ആശുപത്രിയിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്‌സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34)യുടെ പേരില്‍ പോലീസ് കേസെടുത്തു.ചായ വീണെന്നാണ് അശ്വതി ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട്, പേഴ്സില്‍നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി കാല്‍ പൊള്ളിച്ചെന്നു സമ്മതിക്കുകയായിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.