മലയാളസിനിമയിലെ പ്രമുഖ യുവനടന്മാരിലൊരാളാണ് ശ്രീനാഥ് ഭാസി. ചുരുങ്ങിയ കാലത്തിനിടെ ഒട്ടേറെ ചിത്രങ്ങളിലൂടെ തന്റേതായ സാന്നിധ്യമറിയിച്ച യുവനടൻ ഇതിനൊപ്പം ഒട്ടേറെ വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു.ഇപ്പോഴിതാ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേര് ഉയർന്നുവന്നിരിക്കുകയാണ്. സംഭവം ഇതിനോടകം സൈബർ ഇടത്തെ ചർച്ചയാണ് ..
വ്യവസായി പോൾ മുത്തൂറ്റ് കൊല്ലപ്പെട്ടതടക്കം മുപ്പതോളം കേസുകളിൽ പ്രതിയാണ് ഓംപ്രകാശ്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവർ ഏതാനും ദിവസം മുമ്പ് കൊച്ചിയിൽ എത്തിയത് എന്നാണ് പൊലീസ് കരുതുന്നത്.ഓംപ്രകാശ് കൊച്ചിയിൽ താമസിച്ച ഹോട്ടൽമുറിയിൽ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവരടക്കം ഇരുപതോളം പേർ വന്നതായാണ് പോലീസിന്റെ റിപ്പോർട്ടിലുള്ളത്. ഹോട്ടലിൽ ലഹരിപാർട്ടി നടന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
ഡി.ജെ.യായും ഗായകനായും കരിയർ ആരംഭിച്ച ശ്രീനാഥ് ഭാസി 2011-ലാണ് സിനിമയിൽ വേഷമിടുന്നത്. പ്രണയം, 22 ഫീമെയിൽ കോട്ടയം, അരികെ, ഉസ്താദ് ഹോട്ടൽ തുടങ്ങിയവയായിരുന്നു ആദ്യകാല ചിത്രങ്ങൾ. ‘ഡാ തടിയാ’, ‘ഹണി ബീ’ തുടങ്ങിയ ചിത്രങ്ങളിലൂടെ യുവാക്കൾക്കിടയിൽ ശ്രീനാഥ് ഭാസി ശ്രദ്ധേയനായി. കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ്, അഞ്ചാം പാതിര, ഹോം, ഭീഷ്മ പർവം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാൽ, സിനിമയിൽ തിളങ്ങിയതിനൊപ്പം ഒരുപിടി വിവാദങ്ങളിലും ശ്രീനാഥ് ഭാസി ഉൾപ്പെട്ടു.
അഭിമുഖത്തിനിടെ യൂട്യൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ചെന്നും അവതാരകയോട് മോശമായി പെരുമാറിയെന്നുമായിരുന്നു അടുത്തിടെ ശ്രീനാഥ് ഭാസിക്കെതിരേ ഉയർന്ന പരാതി. അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തെത്തുടർന്ന് ശ്രീനാഥ് ഭാസിക്ക് നിർമാതാക്കളുടെ സംഘടന വിലക്കും ഏർപ്പെടുത്തിയിരുന്നു. പിന്നീട് രണ്ടുമാസങ്ങൾക്ക് ശേഷമാണ് വിലക്ക് നീക്കിയത്.ഈ സാഹചര്യത്തിലാണ് ഭാസിക്കെതിരേ വീണ്ടും ആരോപണം ..
അതെ സമയം അന്വേഷണം നടക്കുന്നതിനിടെ നടി പ്രയാഗ മാർട്ടിൽ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയും ചർച്ചയാകുന്നുണ്ട് ‘ഹ..ഹാ..ഹി..ഹു!’ എന്നെഴുതിയ ഒരു ഫോട്ടോ ഫ്രെയ്മിന്റെ ചിത്രം ആണ് താരം പങ്കുവെച്ചത് .. നിലവിലെ സംഭവവികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഈ ഇൻസ്റ്റാ സ്റ്റോറി എന്നാണ് ആരാധകരുടെ വിലയിരുത്തൽ..
എന്തുതന്നെയായാലും ഓം പ്രകാശിനെ കാണാനെത്തിയ സിനിമാ താരങ്ങളിൽ രണ്ടു പേർ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരടക്കം ഇരുപതോളം പേരാണ് ഓം പ്രകാശിന്റെ മുറിയിലെത്തിയത്. താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്. സിനിമാ താരങ്ങൾക്ക് ഒപ്പം റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴി എടുക്കും. ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യയുണ്ട്. ഓം പ്രകാശിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.
എന്തായാലും ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും വളരെ വലിയൊരു ചർച്ചയായിട്ടുണ്ട് .. ചർച്ചകളും ചോദ്യംചെയ്യലും പുരോഗമിക്കുമ്പോൾ ഇനി എന്ത് എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത് …