ഭാസിയുടെ ‘നൂലില്ലാ കറക്കം’; ട്രെൻഡിങ് ലിസ്റ്റിൽ

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് “മുറ. ചിത്രത്തിലെ ടീസറിനും ടൈറ്റിൽ സോങിനും ശേഷം ഇപ്പോഴിതാ ചിത്രത്തിൽ ശ്രീനാഥ് ഭാസി ആലപിച്ച നൂലില്ലാ കറക്കം എന്ന ഗാനം ഫഹദ് ഫാസിൽ തന്റെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. അതും ഏറ്റെടുത്തിരിക്കുകയാണ് ആരാധകലോകം .ഇതോടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി ശ്രീനാഥ് ഭാസിയുടെ ‘നൂലില്ലാ കറക്കം’; വിനായക് ശശികുമാർ രചന നിർവഹിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ക്രിസ്റ്റോ ജോബിയാണ്.

ശ്രീനാഥ് ഭാസിയുടെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ് .. ഭാസിയുടെ കരിയർ റേഡിയോ ജോക്കിയായി ആയിരുന്നു , പിന്നീട് വീഡിയോ ജോക്കിയായി. അതിലൂടെ സിനിമയിലുമെത്തി. കുഞ്ഞു കുഞ്ഞു വേഷങ്ങളിലൂടെയാണ് ശ്രീനാഥിന്റെ വളർച്ച. പ്രണയം എന്ന മോഹൻലാൽ ചിത്രത്തിലാണ് ഏറ്റവും ആദ്യം ശ്രീനാഥ് അഭിനയിച്ചത്. പിന്നീട് 22 ഫീമെയിൽ കോട്ടയം, ഉസ്താദ് ഹോട്ടൽ, അയാളും ഞാനും തമ്മിൽ തുടങ്ങിയ ഹിറ്റ് സിനിമകളിൽ അഭിനയിച്ചുവെങ്കിലും, ശ്രീനാഥ് ഭാസി എന്ന നടന് ശ്രദ്ധ കിട്ടിയില്ല. ഭാസിക്കെതിരെ പലപ്പോഴും പല വിവാദങ്ങളും ഉണ്ടാവുറുണ്ടെങ്കിലും അതൊന്നും പാട്ടിനെയും സിനിമയെയും ബാധിക്കാറില്ല .. നല്ലതാണെങ്കിൽ പ്രേക്ഷകർ അത് നല്ലത് എന്ന് തന്നെ പറയാറുണ്ട്
ഡാ തടിയാ എന്ന ചിത്രത്തിന് ശേഷമാണ് ശ്രീനാഥ് ഭാസി ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങിയത്. എന്നാൽ പലപ്പോഴും ഭാസി പല വിവാദങ്ങളിലും ഏർപ്പെടാറുണ്ടങ്കിലും ഭാസിയുടെ സിനിമകളെയും പാട്ടുകളെയും ഒന്നും അത് ബാധിക്കാറില്ല .. അത് പോലെ തന്നെ ‘നൂലില്ലാ കറക്കവും ട്രെൻഡിങ്ങിൽ എത്തി

കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമായ ‘മുറ’ ഒക്ടോബർ 18ന് തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ് നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ ‘അടുത്തോട്ടടുക്കണ്ട’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരുന്നു. മാസ് ലുക്കിൽ സുരാജ് വെഞ്ഞാറമൂടും യുവതാരങ്ങളും പ്രത്യക്ഷപ്പെട്ട ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.ഹിറ്റ് പാട്ടുകൾ ഇന്ത്യൻ സിനിമയ്ക്ക് നൽകി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന അനിരുദ്ധ് രവിചന്ദറാണ് തന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്.

ഒരു മില്യൺ വ്യൂസ് നേടി ഗാനം ഹിറ്റ് ആയതിന് പിന്നാലെ ഇതിന്റെ ബിഹൈൻഡ് സീൻസും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ക്രിസ്റ്റി ജോബിയുടെ സംഗീതത്തിൽ മുറയുടെ ഗാന രചനയും ആലാപനവും നിർവഹിച്ചിരിക്കുന്നത് റൈക്കോ ആണ്..

സുരാജ് വെഞ്ഞാറമ്മൂടും ഹൃദു ഹാറൂണുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റേതായി മുമ്പ് പുറത്ത വന്ന ടീസർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരുന്നു.വ്യത്യസ്തമാർന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലേക്ക് തിരുവനന്തപുരം പ്രദേശവാസികൾക്ക് മുൻതൂക്കം നൽകി കൊണ്ടുള്ള ചിത്രമാണിത്. തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബെംഗളൂരു എന്നീ ലൊക്കേഷനുകളിലായാണ് ചിത്രം ഷൂട്ട് ചെയ്തത്.

ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയ എല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു ..അതെ ആവേശത്തോടെ ആണ് ഏവരും സിനിമക്കായി കാത്തിരിക്കുന്നതും

Leave a Reply

Your email address will not be published. Required fields are marked *