വിവാദങ്ങൾക്കിടയിൽ വീണ്ടും വിവാഹിതനായി ബാല

അടുത്ത കാലത്തായി ഏറെ വിവാദങ്ങളിൽ നിറഞ്ഞുനിന്ന താരമാണ് നടൻ ബാല .. മുൻഭാര്യ അമൃത സുരേഷുമായിട്ടുള്ള പ്രശ്‌നങ്ങൾ തന്നെയായിരുന്നു അതിൽ മുന്നിൽ .. എന്നാൽ കഴിഞ്ഞ ദിവസം താൻ വീണ്ടും വിവാഹിതനാവാൻ പോവുകയാണെന്ന് ബാല തുറന്നു പറഞ്ഞിരുന്നു .ഇന്നിതാ വളരെ രഹസ്യമായി നടൻ വിവാഹം കഴിച്ചിരിക്കുന്നു . മുൻപും ബാലയുടെ പേരിനൊപ്പം ഏറെ വിവാദങ്ങളിൽ നിറഞ്ഞ് നിന്ന കോകില എന്ന യുവതിയുമായിട്ടായിരുന്നു ബാലയുടെ വിവാഹം ..താരത്തിന്റെ വിവാഹ ഫോട്ടോകൾ എന്തായാലും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട് ..ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷത്തിൽ ബാല പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം നല്ലൊരു കഥാപാത്രം ബാലയുടേതായി പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല. എന്നും ബാലയുടെ പ്രൊഫഷണൽ ലൈഫിനേക്കാൾ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് നടന്റെ സ്വകാര്യ ജീവിതമാണ്. ഇപ്പോഴിതാ നടൻ വീണ്ടും വിവാഹിതനായിരിക്കുകയാണ്.

രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കോകിലയെ താലി ചാർത്തും മുമ്പ് ബാല പൊട്ടിച്ചിരിച്ച് പറഞ്ഞ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്. താലി കയ്യിൽ നൽകിയശേഷം കാർമികൻ ബാലയോട് താലി എല്ലാവരേയും ഉയർത്തി കാണിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ബാലയുടെ ത​ഗ് ഡയലോ​ഗ് വന്നത്. നല്ല പാത്ത്ക്കങ്കപ്പാ… ഇത് താൻ ഫൈനൽ… എന്നാണ് ചിരിയോടെ ബാല പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *