അഖില കേരള ശാന്തിക്ഷേമ യൂണിയൻ സംസ്ഥാന സമ്മേളനം

തിരുവനന്തപുരം :- അഖില കേരള ശാന്തി ക്ഷേമ യൂണിയന്റെ ഒൻപതാം സംസ്ഥാന സമ്മേളനം നവംബർ 7,8 തീയതികളിൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കര മുനിസിപ്പൽ ടൗൺ ഹാളിൽ വച്ചു നടക്കും, നവംബർ 7ന് വൈകിട്ട് 3 മണി മുതൽ നടക്കുന്ന സംസ്ഥാന വാർഷിക കൗൺസിൽ യോഗക്ഷേമസഭയുടെ ജനറൽ സെക്രട്ടറി കൊടുപ്പുന്ന കൃഷ്ണൻ പോറ്റി ഉദ്ഘാടനം ചെയ്യും. നവംബർ 8ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരളത്തിന്റെ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ യോഗക്ഷേമ സംസ്ഥാന പ്രസിഡന്റ്‌ ആക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് മുഖ്യ പ്രഭാഷണം നടത്തും. സമ്മേളന ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. എസ്. ഹരികുമാർ ശർമ അഖില കേരള ശാന്തി ക്ഷേമ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌, നീലമന പരമേശ്വരൻ നമ്പൂതിരി ( ശബരിമല മുൻ മേൽശാന്തി ) ജനറൽ കൺവീനർ, എം. എൻ. കുമാരൻ ദക്ഷിണ മേഖല പ്രസിഡന്റ്‌, സന്തോഷ്‌ കൈമനം തിരുവനന്തപുരം ജില്ല സെക്രട്ടറി എന്നിവർ പങ്കെടുത്ത പത്രസമ്മേളനത്തിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *