ഭിന്നശേഷി സംവരണത്തിന്റെ പേരിൽ എയ്ഡ്സ് വിദ്യാലങ്ങളേയും അധ്യാപകരെയും വഴിയാധാരമാക്കുന്ന സർക്കുലർ പിൻവലിക്കുക

തിരുവനന്തപുരം : ഹൈക്കോടതിയുടെ വിധിയെയും , വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവുനം . പൊ.വി.വ.ജെ. ആർ 1/502/23 പൊ.വി. വ തിയ്യതി 01/11/2023 നെയും തൃണവത്കരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കലുർ പിൻവലിക്കണം.08/11/2021 ന് ശേഷം സ്ഥിരം തസ്തികകളിൽ നിയമിതരായ അദ്ധ്യാപകരെ നാല് വർഷം കഴിഞ്ഞ ശേഷം വീണ്ടും ദിവസവേതനാടിസ്ഥാനത്തിൽ പുനർ നിയമനം നടത്തണമെന്നും, നിയമന ഉത്തരവുകൾ പിൻവലിച്ച് ദിവസവേതനാടിസ്ഥാനത്തിൽ നിയമങ്ങൾ നടത്തിയാൽ മാത്രമെ നിയമങ്ങൾ അംഗികരിക്കാൻ കഴിയൂവെന്ന സർക്കാർ കെ. ഇ.ആർ നും സർക്കാർ ഉത്തരവിനും വിരുദ്ധമാണ്.സ്ഥിരം നിയമങ്ങൾ നടത്താനുള്ള ഭരണഘടനാപരമായ മാനേജർമാരുടെ അധികാരാവകാശങ്ങളിലെ കടന്നു കയറ്റത്തെ അംഗീകരിക്കാൻ കഴിയില്ല.സർക്കുലർ ഉടൻ പിൻവലിച്ച് ഉത്തരവിറക്കാത്തപക്ഷം ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് പ്രൈവറ്റ് എയ്ഡ്സ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ (കെ.പി.എസ്.എം.എ) സംഘടനാ നേതാക്കൾ അറിയിച്ചു. പത്ര സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട്, ജനറൽ സെക്രട്ടറി മണി കൊല്ലം , സെക്രട്ടറിമാരായ ടി.ഒ. ഭാസ്ക്കർ അഡ്വ എ.എ ഹമീദ് , ജില്ലാ പ്രസിഡന്റ് നരേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *