കേരള പ്രീമിയർ ലീഗ് ചെസ്സ് ടീം കളിക്കാരെ തിരഞ്ഞെടുക്കുന്നു.

തിരുവനന്തപുരം : പ്രീമിയർ ചെസ്സ് അക്കാദമിയുടെ നേതൃത്വത്തിൽ 2025 സെപ്റ്റംബർ6,7 തീയതികളിൽ ജിമ്മി ജോർജ്ജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് ചെസ്സ് ചാമ്പ്യൻഷിപ്പന് മുന്നോടിയായിട്ടുള്ള ടീം അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 15, 16 തീയതികളിൽ ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടക്കും ഓരോ ടീമിലും 25 പേർ വേണമെന്നിരിക്കെ ആയതിലേക്കുള്ള സെലക്ഷൻ നടപടി ക്രമങ്ങൾ ആണ് 15, 16തീയതികളിൽ നടക്കുന്നത്. ചടങ്ങിൽ കേരള പ്രീമിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അവതരിപ്പിക്കുന്ന ഉഷാ ഉതുപ്പ് ആലപിച്ച അവതരണ ഗാനത്തിന്റെ ലോഞ്ചിംഗും തെരഞ്ഞെടുക്കപ്പെടുന്ന കായിക താരങ്ങൾക്കുള്ള ജേഴ്സിയെ സംബന്ധിച്ചുള്ളവിവരണവും ഉണ്ടാകും.