കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ ചിത്രരചന പോലുള്ള കലാ വാസനകൾ വളർത്തണം -ദത്തൻ

തിരുവനന്തപുരം :- കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ ചിത്ര രചന പോലുള്ള കലാ വാസനകൾ വളർത്തി എടുക്കാൻ മാതാ പിതാക്കൾ ശ്രദ്ധിക്കണം എന്ന് ചിത്രകാരൻ ബി ഡി ദത്തൻ. കുട്ടികളിലെ ജന്മസിദ്ധമായ കഴിവുകളെ വളർത്തി എടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവരാത്രി മഹോത് സവത്തിന് മുന്നോടിയായി നടന്ന ചിത്ര രചന മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം ഓർമിപ്പിച്ചത്.

പൂജപ്പുര സരസ്വതി മണ്ഡപം ദേവി ക്ഷേത്രം ജനകീയ സമിതി പ്രസിഡന്റ്‌ കെ ശശികുമാർ, സെക്രട്ടറി പി ഗോപകുമാർ, ട്രഷറർ ടി എസ് വിജയകുമാർ തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ സംബന്ധിച്ചിരുന്നു.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *