തിരുവനന്തപുരം: മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. തുടർന്ന് വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തി. ഐസി 657 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണി സന്ദേശം കിട്ടിയത്. ഫോൺ വഴിയാണ് വിമാനത്തിൽ ബോംബ് വെച്ചതായി അധികൃതർക്ക് സന്ദേശം ലഭിക്കുന്നത്.
യാത്രക്കാരെ വിമാനത്തിൽ നിന്ന് ഒഴിപ്പിച്ച് പരിശോധന നടത്തി വരികയാണ്. യാത്രക്കാരുടെ ലഗേജ് അടക്കം പരിശോധിക്കും. യാത്രക്കാർ സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
Total Views: 66