കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ ചിത്രരചന പോലുള്ള കലാ വാസനകൾ വളർത്തണം -ദത്തൻ

തിരുവനന്തപുരം :- കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ ചിത്ര രചന പോലുള്ള കലാ വാസനകൾ വളർത്തി എടുക്കാൻ മാതാ പിതാക്കൾ ശ്രദ്ധിക്കണം എന്ന് ചിത്രകാരൻ ബി ഡി ദത്തൻ. കുട്ടികളിലെ ജന്മസിദ്ധമായ കഴിവുകളെ വളർത്തി എടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവരാത്രി മഹോത് സവത്തിന് മുന്നോടിയായി നടന്ന ചിത്ര രചന മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം ഓർമിപ്പിച്ചത്. പൂജപ്പുര സരസ്വതി മണ്ഡപം ദേവി ക്ഷേത്രം ജനകീയ സമിതി പ്രസിഡന്റ്‌…

പൂജപ്പുര ശ്രീ സരസ്വതി ദേവീക്ഷേത്രം നവരാത്രി മഹോത്സവം 2025.

തിരുവനന്തപുരം : ചരിത്രപ്രസിദ്ധവും, പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബർ 22ന് തുടങ്ങി ഒക്ടോബർ 2ന് അവസാനിക്കും. പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിന്റെ ഭരണം ജനകീയ സമിതിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾ പ്രകാരമുള്ള എല്ലാ പൂജാദി കർമ്മങ്ങളും ചിട്ടയായി നിർവഹിക്കുന്ന തോടൊപ്പം ജനകീയ സമിതി നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും ഏറ്റെടുത്ത് ഭംഗിയായി നടത്തിവരുന്നുണ്ട്. പൂജപ്പുര നവരാത്രി മഹോത്സവ വേളയിൽ ക്ഷേത്രാനുഷ്ഠാന കർമ്മങ്ങൾക്കൊപ്പം വിശേഷാൽ…

ശാന്തിക്കാരെ അവഹേളിച്ച സുരേഷ് ബാബുവിന് എതിരെ പ്രതിഷേധവും ആയി അഖില തന്ത്രി പ്രചാരക് സഭ

തിരുവനന്തപുരം :- ഗുരുവായൂർ ക്ഷേത്രകുളത്തിൽ നടന്ന സംഭവം ആയി ബന്ധപെട്ടു ക്ഷേത്രകുളത്തിൽ ശുദ്ധി പുണ്യഹകർമങ്ങളെ കളിയാക്കിയും, ശാന്തി ക്കാരെ അവഹേളിച്ചു പദ പ്രയോഗവും, പോസ്റ്റും ഇട്ട സി പി ഐ നേതാവ് സുരേഷ് ബാബുവിന് എതിരെ മറുപടിയും ആയി അഖില തന്ത്രി പ്രചാരക് സഭ അധ്യക്ഷൻ ശ്രീ രാജ്‌ കൃഷ്ണൻ പോറ്റി രംഗത്ത്. സംഘടനയുടെ ശക്തമായ പ്രതിഷേധം അറിയിക്കുകയും, അശുദ്ധി മനസ് സുരേഷ് ബാബുവിന് ആണെന്നും, ബ്ലീച്ചിങ് പൌഡറും, ക്ലോറിനും കലക്കി ഒഴിക്കേണ്ടത് സുരേഷ് ബാബുവിന്റെ മനസ്സിൽ…

പൂജപ്പുര നവരാത്രി ഉത്സവഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും -മേയർ

തിരുവനന്തപുരം :- പൂജപ്പുര സരസ്വതി മണ്ഡപത്തിൽ സെപ്റ്റംബർ 22മുതൽ ഒക്ടോബർ 2വരെ നടക്കുന്ന നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തി യാക്കും എന്ന് മേയർ ആര്യ രാജേന്ദ്രൻ. നവരാത്രി ഉത്സവം വിജയിപ്പിക്കാൻ എല്ലാ വിഭാഗം ആൾക്കാരും ഐക്യ ത്തോടെ പ്രവർത്തിക്കണം എന്ന് ആര്യ അഭ്യർത്ഥിച്ചു. പൂജപ്പുര സരസ്വതി മണ്ഡപം ആ ഡിറ്റോറിയത്തിൽ നടന്ന എല്ലാ വകുപ്പ് തല അവലോകനയോഗത്തിൽ ആണ് അവർ ഇക്കാര്യം പറഞ്ഞത്. പൂജപ്പുര സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ്‌ കെ ശശികുമാർ…

ആകാശ് നാഷണൽ ടാലന്റ് ഹണ്ട് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം :പരീക്ഷാ കോച്ചിംഗ് വിദഗ്ധരായ ആകാശ് എഡ്യൂക്കേഷണൽ സർവീസസിന്റെ ഈ വർഷത്തെ നാഷണൽ ടാലന്റ് ഹണ്ട് സ്കോളർഷിപ്പ് തീയതികൾ പ്രഖ്യാപിച്ചു അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ് റൂം, ആകാശ് ഡിജിറ്റൽ, ഇൻവിക്ടസ് കോഴ്സുകൾക്ക് ഉപയോഗിക്കാവുന്ന മൊത്തം 250 കോടി രൂപയുടെ സ്കോളർഷിപ്പുകളും 2.5 കോടി രൂപയുടെ ക്യാഷ് അവാർഡുകളും നൽകി മെഡിക്കൽ , എൻജിനീയറിങ് പോലുള്ള ലക്ഷ്യങ്ങളിൽ എത്താൻ സഹായിക്കുന്ന പദ്ധതിയാണിത്. നീറ്റ് ജെ ഇ ഇ , സ്റ്റേറ്റ് സി ഇ…

ആകാശ് നാഷണൽ ടാലന്റ് ഹണ്ട് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം :പരീക്ഷാ കോച്ചിംഗ് വിദഗ്ധരായ ആകാശ് എഡ്യൂക്കേഷണൽ സർവീസസിന്റെ ഈ വർഷത്തെ നാഷണൽ ടാലന്റ് ഹണ്ട് സ്കോളർഷിപ്പ് തീയതികൾ പ്രഖ്യാപിച്ചു അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ് റൂം, ആകാശ് ഡിജിറ്റൽ, ഇൻവിക്ടസ് കോഴ്സുകൾക്ക് ഉപയോഗിക്കാവുന്ന മൊത്തം 250 കോടി രൂപയുടെ സ്കോളർഷിപ്പുകളും 2.5 കോടി രൂപയുടെ ക്യാഷ് അവാർഡുകളും നൽകി മെഡിക്കൽ , എൻജിനീയറിങ് പോലുള്ള ലക്ഷ്യങ്ങളിൽ എത്താൻ സഹായിക്കുന്ന പദ്ധതിയാണിത്. നീറ്റ് ജെ ഇ ഇ , സ്റ്റേറ്റ് സി ഇ…

പൂജപ്പുരയിൽ വകുപ്പിന്റെ ഭക്ഷണ ശാലയിൽ വൻമോഷണം….!

തിരുവനന്തപുരം .പൂജപ്പുരയിൽ ജയിൽ വളപ്പിൽ പ്രവർത്തിക്കുന്ന കഫറ്റേരിയ ഭക്ഷണശാലയിൽ വൻമോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 4 ലക്ഷത്തിൽ അധികം രൂപ നഷ്ടമായി ഇന്ന് വെളുപ്പിനാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിനു ശേഷമാണ് പണം കവർന്നത്. ജയിൽ വളപ്പിൽ തന്നെ ഇത്തരം ഒരു മോഷണം നടന്നതിൽ ഏവരിലും പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രത്തിൽ 2025 നവരാത്രി ഉത്സവകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടന്നു..!

തിരുവനന്തപുരം:പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിൽ 2025 നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഉത്സവകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. തദ വസരത്തിൽ ദേവിയുടെ ലോക്കറ്റ് പൂജ, വിദ്യാ രംഭത്തിനുള്ള ബുക്കിങ് ഉദ്ഘാടനവും നിർവഹിച്ചു. സരസ്വതി മണ്ഡപം ജനകീയ സമിതി ഭാരവാഹികൾ ആയ ശരണ്യ ശശി, സെക്രട്ടറി വട്ടവിള ഗോപകുമാർ, തുടങ്ങിയവരും, കരമന ജയൻ തുടങ്ങി വിശി ഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

മുരുകഭക്ത സംഗമം സംഘാടക സമിതി രൂപീകരണം 19ന്..!

തിരുവനന്തപുരം :- തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന അന്താ രാഷ്ട്ര മുരുകഭക്ത സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം 19ന് വൈകുന്നേരം 5ന് കോട്ടക്കകം പാഞ്ച ജന്യം കല്യാണ മണ്ഡപത്തിൽ നടക്കും. ജനുവരി 18,19,20തീയതികളിൽ പൂജപ്പുര മൈതാനിയിൽ ആണ് മുരുകഭക്ത സംഗമം നടക്കുന്നത്.

ചെങ്കോട്ടുകോണം ആശ്രമം മഠം അധിപതി സ്വാമി ബ്രഹ്മ പാദാ നന്ദ സരസ്വതി സമാധി ആയി. ആ പരമ വീര സന്യാസിവര്യാന് ജയകേസരി ഗ്രൂപ്പിന്റെ പ്രണാമം.