പാലക്കാട് കോണ്‍ഗ്രസിന് വീണ്ടും തലവേദന, പുറത്താക്കിയ എകെ ഷാനിബ് സ്വതന്ത്രനായി മത്സരിക്കും
പാലക്കാട് സ്വതന്ത്രനായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പുറത്താക്കിയ എകെ ഷാനിബ്. മറ്റന്നാള്‍ പത്രിക സമര്‍പ്പിക്കും. സതീശനും ഷാഫിയും കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ത്തിയ നയങ്ങളോടുള്ള പ്രതിഷേധമാണ് ഈ മത്സരമെന്നും ഷാനിബ് പറഞ്ഞു. താന്‍ മത്സരിച്ചാല്‍ ബിജെപിക്കു ഗുണകരമാകുമോ എന്ന് ചര്‍ച്ച ചെയ്തു. ബിജെപിക്കകത്തു ആസ്വരസ്യം ഉണ്ടെന്നു മനസിലായി. ഈ സാഹചര്യത്തില്‍ സ്വാതന്ത്രന്‍ ആയി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അതേസമയം വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനമാണ് ഷാനിബ് ഉന്നയിച്ചത്. അധികാര മോഹം മൂലം ആരുമായും കൂട്ട് ചേര്‍ന്ന് മുഖ്യമന്ത്രിയാകാന്‍…