സർവ്വകലാശാല റിട്ടയേർഡ് ടീച്ചേഴ്‌സ് ഫോറം എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സർവ്വകലാശാല റിട്ടയേർഡ് ടീച്ചേഴ്‌സ് ഫോറം ഏർപ്പെടുത്തിയ പ്രഥമ എക്സലൻസ് അവാർഡ് നാലുപേർക്ക് നൽകുന്നു. കേരളത്തിലെ സർവ്വകലാശാലകളിൽ നിന്നും വിരമിച്ച അദ്ധ്യാപകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് അവാർഡ്. ശാസ്ത്ര-സാങ്കേതികം, സാമൂഹ്യശാസ്ത്രം, ആർട്സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങളിലായി നാലു അവാർഡുകളാണ് നിശ്ചയിച്ചിട്ടുള്ളത്. എം.ജി.സർവ്വകലാശാല മുൻ വൈസ്-ചാൻസിലർ ഡോ. സാബുതോമസ്, കേരള സർവ്വകലാശാല മുൻ ഡീൻമാരായ ഡോ. ജി. ദേവരാജൻ, ഡോ. എം. ശാർങ്‌ഗധരൻ, കണ്ണൂർ സർവ്വകലാശാല മുൻ ഡീൻ ഡോ. എസ്. ഗ്രിഗറി എന്നിവരാണ് പ്രഥമ അവാർഡിന് അർഹരായത്….