ശ്രീചിത്രയിൽ ബയോമെഡിക്കൽ ടെക്നോളജിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കോൺഫറൻസ്
തിരുവനന്തപുരം :ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റൂട്ട് (SCTIMST), ബയോമെഡിക്കൽ ടെക്നോളജിയുമായി ബന്ധപ്പെട്ട “ട്രാൻസ്മെഡ്‌ക്-2024” എന്ന അന്താരാഷ്ട്ര സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നു.മെഡിക്കൽ ടെക്നോളജി ഗവേഷണഫലങ്ങളെ പ്രായോഗിക തലത്തിൽ കൊണ്ടുവരുന്നതിലെ പുരോഗതികളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന “ട്രാൻസ് മെഡ്ക-2024 കോൺഫറൻസ് 2024 ഡിസംബർ 12-14 ദിവസങ്ങളിൽ ഹോട്ടൽ ഡിമോറയിൽ നടക്കും. സൊസൈറ്റി ഫോർ ടിഷ്യൂ എഞ്ചിനീയറിംഗ് ആൻഡ് റീജനറേറ്റീവ് മെഡിസിൻ (ഇന്ത്യ), സൊസൈറ്റി ഫോർ ബയോമെറ്റീരിയൽസ് ആൻഡ് ആർട്ടിഫിഷ്യൽ ഓർഗൻസ് (ഇന്ത്യ) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.ഇന്ത്യയിലും വിദേശത്തും ഉള്ള…