അനന്ത പുരി ഹിന്ദു മഹാ സമ്മേളനം -2025 സ്വാഗതസംഘം ചെയർമാൻ മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖർ



തിരുവനന്തപുരം :- 2025ഏപ്രിൽ 23മുതൽ 27വരെ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന അനന്ത പുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാൻ ആയി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖർ 501പേർ അടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. ഹിന്ദു ധർമ്മ പരിഷത്ത് ചെയർമാൻ ചെങ്കൽ രാജശേഖരൻ നായർ, മുഖ്യ രക്ഷാ ധികാരി ആയിമുൻ ഡി ജി പി ടി പി സെൻ കുമാർ, ജനറൽ കൺവീനർ ആയിശരത് കുമാറിനെയും തിരഞ്ഞെടുത്തു. മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ ചെങ്കൽ രാജശേഖരന്റെ ആദ്യക്ഷതയിൽ നടന്ന സ്വാഗതസംഘം രൂപീകരണത്തിന്റെ ഉദ്ഘാടനം ടി പി സെൻകുമാർ നിർവഹിച്ചു.എസ് രാജശേഖരൻ നായർ, എം എസ് ഭൂവനചന്ദ്രൻ, ഗോപാൽ എം, കൃഷ്ണ കുമാർ, അനിൽ പരമേശ്വരൻ, കെ ജി വേണുഗോപാൽ തുടങ്ങിയവരും സംസാരിച്ചു.