ശ്രീമഹാഗണപതി സേവാഭാരതി കേന്ദ്രയിൽ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ ഏജൻസിയായ ജന ശിക്ഷൺ സൻസ്ഥാൻ (JSS) മായി ചേർന്ന് ആരംഭിച്ച തയ്യൽ പരിശീലന കോഴ്സ് തിരുവനന്തപുരം മെഡിക്കൽ കോളേജ് Rtd പ്രിൻസിപ്പൾ Dr. ഹരിഹരൻ .S ( പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം അഡ്വൈസറി കമ്മിറ്റി മെമ്പർ) ഉദ്ഘാടനം ചെയ്തു.തദവസരത്തിൽ JSS ഡയറക്ടർ K B സതീഷ്, പദ്ധതിയെ കുറിച്ച് പഠിതാക്കൾക്ക് മാർഗ്ഗ നിർദ്ദേശം നൽകി. ദേശീയ സേവാഭാരതി തിരുവനന്തപുരം ജില്ല വൈസ് പ്രസിഡണ്ടും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ Dr സാബു K നായർ അധ്യക്ഷത വഹിച്ച വേദിയിൽ ജില്ലാ സമിതി അംഗം N. ജയലക്ഷമി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻ്റ് D വിജയൻ സേവാ സന്ദേശം നൽകി ജില്ലാ സെക്രട്ടറി നീലിമ R കുറുപ്പ് കൃതജ്ഞത പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി V ഗോപകുമാർ , സെക്രട്ടറി P അയ്യപ്പൻ, ഓർഗനൈസിങ് സെക്രട്ടറി A വിനുകുമാർ, സമിതി അംഗം G R ഗോപകുമാർ, K മോഹനൻ എന്നിവർ സന്നിഹിതരായിരുന്നു. പരിശീലന കേന്ദ്രവുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9446615972
