നിനക്ക് വേണ്ടതെല്ലാം തരാം നീ എന്റെ കാമുകി ആകണംദുരനുഭവം പങ്കുവെച്ച് മൈഥിലി

സിനിമ മേഖലയിലെ വെളിപ്പെടുത്തലുകൾക്ക് തുടക്കം കുറിച്ചത് മലയാള സിനിമ മേഖലയായിരുന്നു .. എന്നാൽ ഇപ്പോഴത്
ഇൻഡസ്ട്രി ഭേദമന്യേ ചർച്ചയാവുകയാണ് .. മലയാളത്തിൽ ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച വെളിപ്പെടുത്തലുകളും പ്രതികരണവും മലയാളവും കടന്ന് മറ്റ് ഭാഷകളിലേക്കും വ്യാപിച്ചു .. ഹേമ കമ്മറ്റി പോലൊരു കമ്മറ്റി വേണമെന്ന് ഇതര ഭാഷകളിലെ വനിതാ സിനിമാ പ്രവർത്തകർ ആവശ്യപ്പെടുകയും തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പലരും പങ്കുവെക്കുകയും ചെയ്യുന്നുണ്ട് .

ഈ സാഹചര്യത്തിലാണ് തെലുങ്ക് സിനിമയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനുഭവം നടി മൈഥിലി വെളിപ്പെടുത്തിയത്.. കഥകേൾക്കാൻ പോയ ഡയറക്ടർ തന്നോട് അദ്ദേഹത്തിന്റെ കാമുകിയായിരിക്കാൻ വരെ പറഞ്ഞെന്നും എല്ലാം തരാമെന്നും പക്ഷെ കേരളത്തിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് പറഞ്ഞതായും മൈഥിലി വെളിപ്പെടുത്തുന്നു..

സംഭവം ഇങ്ങനെ ആയിരുന്നു തെലുങ്കിൽ മൂന്ന് പ്രോജക്ടുകളുടെ കഥ കേൾക്കാൻ പോയി.മൂന്നും നല്ല സബ്ജക്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ഇന്നു മുതൽ ഞാൻ അയാളുടെ കാമുകിയാണെന്ന് പറഞ്ഞു. അയാൾ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല. അതുകേട്ടപ്പോൾ പേടിച്ചുപോയി. ആ സമയത്ത് എന്റെ കൈയിൽ ഒരു മോതിരമുണ്ടായിരുന്നു.എന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് ഞാൻ അയാളോട് പറഞ്ഞു. എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹമുളളതുകൊണ്ടാണ് കഥ കേൾക്കാൻ വന്നതെന്ന് ഞാൻ പറഞ്ഞു. എങ്കിൽ എനിക്ക് എല്ലാം തരാമെന്നാണ് അയാൾ പറഞ്ഞത്.പക്ഷെ നിനക്ക് ഇനി കേരളത്തിൽ പോകാൻ സാധിക്കില്ല .എന്നെ വിൽക്കാൻ വെച്ചതല്ല, എന്റെ ആർട്ടാണ് വിൽക്കുന്നതെന്ന് ഞാൻ മറുപടി നൽകി. അങ്ങനെ ഞാൻ തിരികെ വന്നു എന്നും താരം വെളിപ്പെടുത്തി

മാത്രമല്ല എല്ലാവരും തുറന്നുപറയണം. എത്രയോ ആത്മഹത്യകൾ നടക്കുന്നു. സംഭവിക്കുമ്പോൾ തന്നെ തുറന്നുപറയണം. അല്ലാതെ വർഷങ്ങൾ കഴിഞ്ഞിട്ടല്ല പറയേണ്ടത്. പാലേരിമാണിക്യത്തിനുശേഷം ഞാൻ ചെയ്ത എല്ലാ സിനിമകളും ഹിറ്റായിരുന്നു.എന്റെ പേരിൽ ഒരുപാട് തെറ്റായ വാർത്തകൾ വന്നിട്ടുണ്ട്. അതിനെച്ചൊല്ലി ഇരുപതോളം കേസുകൾ കൊടുത്തിട്ടുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെയാണ് കേസ് കൊടുത്തത് എന്നും താരം പറഞ്ഞു .. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അവരെ പിന്തുണയ്ക്കും. കാരണം ഇനി ഒരു സ്ത്രീക്കും അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാൻ പാടില്ലല്ലോയെന്നും മൈഥിലി വ്യക്തമാക്കി.

ദിനംപ്രതി ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട വാർത്തകൾ കൂടി വരുകയാണ് .. ഇപ്പോഴിതാ വീണ്ടും ചർച്ച മൈഥിലിയുടെ വെളിപ്പെടുത്തലുകളും .. ഈ വിവാദങ്ങളുടെ അവസാനങ്ങൾക്കും ,,കൂടുതൽ വെളിപ്പെടുത്തലുകൾക്കും വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമ ലോകം .. അതെ ആരൊക്കെ കുടുങ്ങും ആരൊക്കെ രക്ഷപെടും എന്ന് നോക്കാൻ ..

Leave a Reply

Your email address will not be published. Required fields are marked *