മലയാള സിനിമയിൽ എടുത്തുമാറ്റാൻ പറ്റാത്ത രണ്ടുപേരുകൾ മമ്മുട്ടിയും , മോഹൻലാലും ,, രണ്ടുപേർക്കും ആരാധകർ ഏറെയാണ് .. ഇരുവരും ഒരുമിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകുന്ന ആവേശം ചെറുതല്ല ..ഇപ്പോഴിതാ മലയാള സിനിമയിലെ താര രാജക്കന്മാർ വീണ്ടും ഒന്നിക്കുന്നുഎന്ന വാർത്തയാണ് ചർച്ചയാക്കുന്നത് .. മലയാളി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ വാർത്തയായിരുന്നു ഇത്. മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്നത് മഹേഷ് നാരായണൻ ചിത്രത്തിനായാണ് .. 16 വർഷത്തിന് ശേഷമാണ് മമ്മൂട്ടി-മോഹൻലാൽ കോമ്പോ വീണ്ടും സ്‌ക്രീനിൽ എത്താൻ പോകുന്നത് എന്ന പ്രേത്യകതയും ഉണ്ട് ചിത്രത്തിന് ..
നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ് സിനിമയെക്കുറിച്ചുള്ള സൂചനകൾ ആദ്യമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ‘മമ്മൂട്ടി കമ്പനിയ്ക്ക് കൈ കൊടുത്ത് ആശിർവാദ് സിനിമാസ്’ എന്ന ക്യാപ്ഷനോടെയാണ് ആന്റണി പെരുമ്പാവൂർ സിനിമയുടെ വിശേഷം പങ്കുവെച്ചത്. പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.സിനിമയുടെ ബജറ്റ് ഏകദേശം 80 കോടിയോളം രൂപയായിരിക്കും എന്നാണ് പുതിയ റിപ്പോർട്ട്. ലണ്ടൻ, ശ്രീലങ്ക, ഹൈദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം എന്നാണ് സൂചന. മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ചേർന്നാണ് സിനിമ നിർമിക്കുക എന്നും പറയപ്പെടുന്നു.
1982 ലെ പടയോട്ടം തൊട്ട് ഒന്നിച്ച് നിരവധി ചിത്രങ്ങളിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് എത്തിയിട്ടുണ്ട്. ഇതിൽ പലതും മലയാളത്തിലെ വമ്പൻ ബോക്സോഫീസ് ഹിറ്റുകളാണ്. മലയാള സിനിമയിലെ താര രാജക്കന്മാർ വീണ്ടും ഒന്നിക്കുമ്പോൾ വീണ്ടും വലിയൊരു ബോക്സോഫീസ് ഹിറ്റ് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
പടയോട്ടം’ എന്ന സിനിമയിൽ ചിത്രത്തിൽ മോഹൻലാലിന്റെ അച്ഛനായാണ് മമ്മൂട്ടി അഭിനയിച്ചത്. പിന്നീട് അഹിംസ, വാർത്ത, എന്തിനോ പൂക്കുന്ന പൂക്കൾ, അവിടത്തെപ്പോലെ ഇവിടെയും, അടിയൊഴുക്കൾ, കരിമ്പിൻപൂവിനക്കരെ, നമ്പർ 20 മദ്രാസ് മെയിൽ, അതിരാത്രം, കരിയിലക്കാറ്റുപോലെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങി 51 സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.തുടർന്ന് 1998ൽ ഫാസിൽ സംവിധാനം ചെയ്ത ‘ഹരികൃഷ്ണൻസ്’ എന്ന സിനിമയിലാണ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചത്. ഇരുതാരങ്ങളുടെയും ആരാധകരെ തൃപ്തിപ്പെടുത്താനായി സിനിമയ്ക്ക് രണ്ട് ക്ലൈമാക്‌സ് ഒരുക്കിയത് അന്ന് വലിയ ചർച്ചയായിരുന്നു. പിന്നീട് മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ വാണിജ്യ സിനിമകളിലൊന്നായ ‘നരസിംഹ’ത്തിൽ ഒരു ഗംഭീര റോളിൽ മമ്മൂട്ടി എത്തി. നന്ദഗോപാൽ മാരാർ എന്ന മമ്മൂട്ടിയുടെ വക്കീൽ കഥാപാത്രം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.
പതിനൊന്ന് വർഷം മുമ്പ് മമ്മൂട്ടി നായകനായ ‘കടൽ കടന്നൊരു മാത്തുക്കുട്ടി’യിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഇരുവരും തുല്യ പ്രധാന്യമുള്ള നായകൻമാരായി അവസാനമായി ഒന്നിച്ചത് 2008ൽ പുറത്തിറങ്ങിയ ‘ട്വന്റി20’യിലാണ്. ജോഷി സംവിധാനം ചെയ്ത ട്വന്റി20 അന്ന് ബോക്‌സ് ഓഫീസിൽ റെക്കോഡ് വിജയമാണ് നേടിയത്. അതെ ബോക്സോഫീസ് ഹിറ്റായി ‘ട്വന്റി20’…
പിന്നീട് പല സിനിമകളിലും ഇരുവരും ഒന്നിച്ചെത്തുമെന്ന വാർത്തകൾ വന്നെങ്കിലും അതൊന്നും സംഭവിച്ചിരുന്നില്ല. ആരാധകരുടെ കാത്തിരിപ്പിനാണ് മഹേഷ് നാരായണൻ ചിത്രത്തിലൂടെ അവസാനമാകുന്നത്. രണ്ട് സൂപ്പർ താരങ്ങൾ ഒന്നിച്ചെത്തുമ്പോൾ ഇൻഡസ്ട്രി ഹിറ്റ് എന്ന് മാത്രമാണ് മലയാള സിനിമ പ്രതീക്ഷിക്കുന്നത്.