ധ്യാൻ ശ്രീനിവാസനും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ചിത്രം വരുന്നു എന്നറിഞ്ഞ അന്ന് മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ് ..
അതോടെ ത്രയം എന്ന സിനിമയെ കുറിച്ച് വരുന്ന വാർത്തകൾ എല്ലാം ചർച്ചയാകാറുണ്ട് ..ഇപ്പോഴിതാ സിനിമയുടെ ത്രില്ലടിപ്പിക്കുന്ന ട്രെയ്ലർ പുറത്ത് വന്നു … മികച്ചൊരു ത്രില്ലർ ചിത്രമാകും തീയേറ്ററുകളിൽ എത്തുന്നതെന്നാണ് ട്രൈയ്ലർ നൽകുന്ന സൂചന. അജിത് വിനായക ഫിലിംസിൻറെ ബാനറിൽ വിനായക അജിത്ത് നിർമിച്ച ചിത്രം സഞ്ജിത്ത് ചന്ദ്രസേനൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഒക്ടോബർ 25ന് തിയേറ്ററുകളിലെത്തും. അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ളരാജു എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കേറിയ ഒരു നഗരത്തിൽ അപ്രതീക്ഷിതമായി എത്തി ചേരുന്ന ചില കഥാപാത്രങ്ങളും അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് ‘ത്രയം’ എന്ന ത്രില്ലർ ചിത്രം പറയുന്നത്. 2022 ഏപ്രിലിലായിരുന്നു ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത് എന്നാൽ സാങ്കേതിക കാരണങ്ങളാൽ റിലീസ് വൈകുകയായിരുന്നു. സിനിമയിലേതായി പുറത്തിറങ്ങിയ പാട്ടുകളും ഇതിനോടകം വൈറൽ ആയി ..
ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെയുള്ള കഥാഗതിയാണ് സിനിമയുടേതെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുമ്പോൾ അരുൺ കെ ഗോപിനാഥ് ആണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത്. ‘ഗോഡ്സ് ഓൺ കൺട്രി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് അരുൺ.കഥാപാത്രമായി എത്തുന്ന എല്ലാവരുടെയും ഒന്നിനോടൊന്ന് മികച്ച പ്രകടനമാണ് ട്രെയ്ലറിന്റെ ഹൈലൈറ്റ്.
നവാഗതനായ എൻ വി മനോജിന്റെ സംവിധാനത്തിൽ മാർട്ടിൻ ജോസഫ് നിർമിക്കുന്ന ‘ഓശാന’യായിരുന്നു ധ്യാൻ ശ്രീനിവാസന്റെ ഒടുവിലായി വന്ന സിനിമാ അപ്ഡേറ്റ്. നവാഗതനായ ബാലാജി ജയരാജനാണ് ഓശാനയിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഒപ്പം ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, വർഷ വിശ്വനാഥ്, ഗൗരി ഗോപൻ, എന്നിവരും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ‘ഓശാന’യുടെ ഛായാഗ്രഹണം മെൽബിൻ കുരിശിങ്കലും എഡിറ്റിങ് സന്ദീപ് നന്ദകുമാറുമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് ‘ഓശാന’യെന്ന് അണിയറക്കാർ പറയുന്നു.
ഇപ്പോഴിതാ ധ്യാനും സണ്ണിവെയ്നും ആദ്യമായി ഒന്നിക്കുന്ന ‘ത്രയം’ നീണ്ട കാത്തിരിപ്പിനൊടുവിൽ തീയറ്ററുകളിലേക്ക് എത്തുന്നു … ഏറെ ആകാംഷയോടെ കാത്തിരിക്കാം കുറച്ചു ദിവസം കൂടെ .