തമിഴ് സൂപ്പർ താരം സൂര്യ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കങ്കുവ….ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മണ്ഡ ചിത്രം . കോളിവുഡിന്റെ തലവര മാറ്റുമെന്ന് വിശേഷിക്കപ്പെടുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. വലിയ പ്രതീക്ഷകളോടെയെത്തുന്ന സൂര്യ ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രം ആഗോളതലത്തിൽ വമ്പൻ റിലീസിന് ഒരുങ്ങുന്നതായുള്ള അപ്ഡേറ്റാണ് വരുന്നത്.
സൂര്യ ഇരട്ടവേഷത്തിലെത്തുന്ന സിനിമ തമിഴ് സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ റിലീസായാണ് എത്തുന്നത്. സിനിമ ആഗോളതലത്തിൽ പതിനായിരത്തിൽ അധികം സ്ക്രീനുകളിൽ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് പറയുന്നത്. തമിഴ്നാട്ടിൽ മാത്രം 700 ഓളം സ്ക്രീനുകളിൽ ചിത്രമെത്തും.
തമിഴ് സൂപ്പർ താരം സൂര്യ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയൊരുക്കുന്ന ബിഗ് ബഡ്ജറ്റ് പീരീഡ് ചിത്രമെന്ന സവിശേഷതയും കങ്കുവയ്ക്കുണ്ട് . വലിയ പ്രതീക്ഷകളോടെയെത്തുന്ന സൂര്യ ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടാൻ കഴിഞ്ഞിട്ടുണ്ട്. രണ്ട് ഗെറ്റപ്പിൽ സൂര്യ എത്തുന്ന ചിത്രത്തിന്റെ റൺ ടൈം വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് മണിക്കൂർ 34 മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. നവംബർ 14 ന് ആഗോള റിലീസായി ചിത്രം തിയേറ്ററിലെത്തും.
ഒരു മണിക്കൂർ 23 മിനിറ്റാണ് സിനിമയുടെ ആദ്യ പകുതിയുടെ ദൈർഘ്യം. ഒരു മണിക്കൂർ 11 മിനിറ്റാണ് രണ്ടാം പകുതിയുടെ നീളം. രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന സിനിമയിൽ ആദ്യ 20 മിനിറ്റിലാണ് പുതിയ കാലത്തെ സൂര്യ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഫ്രാൻസിസ് എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ സൂര്യയും ദിഷാ പഠാണിയുമൊത്തുള്ള ഗാനം അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു.
ചിത്രത്തിന്റെ 5 മിനിറ്റ് ദൈർഘ്യമുള്ള ഒരു രംഗം സൂര്യ സാർ തന്നെ കാണിച്ചെന്നും ഈ ചിത്രം നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന ഒന്നാകുമെന്നാണ് കങ്കുവയെക്കുറിച്ച് കാർത്തിക് സുബ്ബരാജ് കഴിഞ്ഞ ദിനങ്ങളിൽ അഭിപ്രായപ്പെട്ടുകൊണ്ട് രംഗത്ത് വന്നിരുന്നു. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.എന്തായാലും ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കങ്കുവ എന്നതിൽ യാതൊരു തർക്കവുമില്ല