71-മത് അഖിലേന്ത്യ സഹകരണ വരാഘോഷം എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, സമാപനം മലപ്പുറത്ത്

തിരുവനന്തപുരം :- 71-മത് അഖിലേന്ത്യ സഹകരണ വരാഘോഷത്തിന് നവംബർ 14 നു എറണാകുളം കളമശ്ശേരിയിൽ തിരി തെളിയും. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിനു മുന്നിൽ സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത്ത് ബാബു ഐ. എ. എസ് പതാക ഉയർത്തുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

നവംബർ 20നു മലപ്പുറത്തെ തിരൂറിൽ നടക്കുന്ന സമാപന സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും. സംസ്ഥാന സഹകരണ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, യൂണിയൻ സെക്രട്ടറി രജിത് കുമാർ, എറണാകുളം ബോർഡ്‌ മെമ്പർ വി. എം. ശശി, തിരുവനന്തപുരം ബോർഡ്‌ മെമ്പർ കരകുളം കൃഷ്ണകുമാർ എന്നിവർ പങ്കെടുത്ത പത്രസമ്മേളത്തിൽ അറിയിച്ചു.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *