തമലം തൃവിക്രമംഗലം ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ വൃദ്ധനെ ക്ഷേത്രത്തിൽ പൂട്ടിയിട്ടു

തിരുവനന്തപുരം :- തമലം തൃവിക്രമംഗലം ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ 69കാരനും, തിരുവനന്തപുരം എംപ്ലോയ്മെന്റ് റിട്ടയേർഡ്ഓഫീസറും ആയ വൃദ്ധനെ ക്ഷേത്രത്തിനകത്തു പൂട്ടിയിട്ടു. ഇന്ന് രാവിലെ യാണ് സംഭവം. നളിനകുമാർ ഘോഷ് എന്നയാൾക്കും, അയാളുടെ കൂടെ പോയ യുവാവിനും ആണ് ഇത്തരം ഒരു അനുഭവം ക്ഷേത്രം ജീവനിക്കർക്കിടയിൽ ഉണ്ടായത്. നളിനകുമാർ ഘോഷും, സുഹൃത്തും ഒത്ത് രാവിലെ 10.15ന് വൃത ശുദ്ധിയോടെ 500രൂപയുടെ പൂക്കളും വാങ്ങി തൃവീക്ര മംഗലം മഹാ വിഷ്ണു ക്ഷേത്രത്തിൽ എത്തി. ഈ സമയം ക്ഷേത്രനടഅടക്കാൻ വേണ്ടി മേൽശാന്തി ഒരുങ്ങുക ആയിരുന്നു. അടച്ച നടക്കു മുന്നിൽ പൂക്കൾ വച്ച് തൊഴുതു പ്രാർത്ഥിക്കുന്ന തിനിടയിൽ മേൽശാന്തി ഭക്തനായ വൃദ്ധനോട് അപമാര്യാദ ആയി സംസാരിക്കുകയും തുടർന്നു ക്ഷേത്രത്തിൽ ഉണ്ടായിരുന്ന കഴകം ഉൾപ്പെടെ ഉള്ളവർ അത് ഏറ്റു പിടിക്കുകയും ഭക്തനെയും, കൂടെ ഉണ്ടായിരുന്ന ആളിനെയും പുറത്തു പോകാൻ ആകാത്ത വിധം പൂട്ടി ഇടുക ആയിരുന്നു ചെയ്തത് എന്നാണ് വൃദ്ധനായ എംപ്ലോയ് മെന്റ് ഓഫീസർ പറയുന്നത്. തുടർന്നു ഈ വിവരം വൃദ്ധൻ തന്റെ സുഹൃത്ത് ആയ ഒരാളെ വിളിച്ചു പറയുകയും പൂജപ്പുര പോലീസിൽ അറിയിക്കുകയും ചെയ്തു. പോലീസിൽ വിവരം അറിയിച്ച അവസരത്തിൽ ക്ഷേത്രത്തിൽ അടച്ചിട്ട രണ്ടു പേരെയും തുറന്നു വിടുക ആയിരുന്നു ചെയ്തത്. ഇവരെ ക്ഷേത്രത്തിനകത്തിട്ട് കൈകാര്യം ചെയ്യാൻ ആണ് ഉദ്ദേശം എന്നാണ് നളിനകുമാർ ഘോഷ് പറഞ്ഞത്. പുറത്തിറങ്ങിയ രണ്ടുപേരും ഉടൻ തന്നെ പൂജപ്പുര പോലീസ് സ്റ്റേഷനിൽ എത്തി എസ് എഛ് ഒ യെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു എന്നാണറിയുന്നത്.ക്ഷേത്രമേൽശാന്തി അടക്കം ഉള്ള ജീവനക്കാർ തന്നോട് ഗുണ്ടകളെ പോലെ ആണ് പെരുമാറിയതെന്നാണ് ഘോഷിന്റെ അഭിപ്രായം.
