നഗരത്തിലെ ആദ്യ സ്റ്റോറുമായി ഡൈസൺ തിരുവനന്തപുരത്ത്.

തിരുവനന്തപുരം: ഡൈസൺ ഇന്ത്യ തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യ സ്റ്റോർ തുറന്നു . പ്രോബ്ലം സോൾവിംഗ് ടെക്നോളജീസ് ഉപഭോക്താക്കളിലേയ്ക്ക് കൂടുതൽ അടുപ്പിക്കാനുള്ള കമ്മിറ്റ്മെന്റിൽ നയിക്കപ്പെടുന്ന ഈ പുതിയ ലൊക്കേഷൻ ഇന്ത്യയിലുടനീളമുള ഡൈസണിന്റെ 28-ാമത്തെ സ്റ്റോറിനെയും അടയാളപ്പെടുത്തുന്നു.ഫ്ലോർകെയർ,പരിസ്ഥിതി സംരക്ഷണം, സൗന്ദര്യം ഓഡിയോ ലൈറ്റിംഗ് എന്നിവയുൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ പൂർണ്ണ പോർട്ട് ഫോളിയോ പ്രദർശിപ്പിക്കുന്ന ഡൈസൺ സ്റ്റോർ ഉപഭോക്താക്കൾക്ക് തത്സമയം ഉൽപ്പനങ്ങളുമായി ഇടപഴകാൻ അനുവദിക്കുന്നുവെന്ന് ഡൈസൺ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ അങ്കിത് ജെയിൻ പറഞ്ഞു. www.dyson.in എന്ന വെബ്സൈറ്റ് വഴി സൗജന്യ ഇൻ – സ്റ്റോർസ്റ്റൈലിംഗ് അപ്പോയിന്റ്മെന്റുകളും ഡൈസൺ വിദഗ്ധരിൽ നിന്നുള്ള മാസ്റ്റർ ക്ലാസുകളും ബുക്ക് ചെയ്യാവുന്നതാണ്.