പൂജപ്പുര നവരാത്രി ഉത്സവഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും -മേയർ

തിരുവനന്തപുരം :- പൂജപ്പുര സരസ്വതി മണ്ഡപത്തിൽ സെപ്റ്റംബർ 22മുതൽ ഒക്ടോബർ 2വരെ നടക്കുന്ന നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തി യാക്കും എന്ന് മേയർ ആര്യ രാജേന്ദ്രൻ. നവരാത്രി ഉത്സവം വിജയിപ്പിക്കാൻ എല്ലാ വിഭാഗം ആൾക്കാരും ഐക്യ ത്തോടെ പ്രവർത്തിക്കണം എന്ന് ആര്യ അഭ്യർത്ഥിച്ചു. പൂജപ്പുര സരസ്വതി മണ്ഡപം ആ ഡിറ്റോറിയത്തിൽ നടന്ന എല്ലാ വകുപ്പ് തല അവലോകനയോഗത്തിൽ ആണ് അവർ ഇക്കാര്യം പറഞ്ഞത്.

പൂജപ്പുര സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ് കെ ശശികുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ജനകീയ സമിതി സെക്രട്ടറി പി ഗോപകുമാർ ആമുഖ പ്രസംഗം നടത്തി. ഉത്സവത്തോട് അനുബന്ധിച്ചു അതി സുശക്തമായ സുരക്ഷ ക്രമീ കരണ ങ്ങൾ ആണ് പോലീസ് ഏർപ്പെടുത്തുന്നത് എന്ന് യോഗത്തിൽ പങ്കെടുത്ത ഡി സി പി അറിയിച്ചു. മണ്ഡപത്തിലും, പരിസര പ്രദേശങ്ങളിലും കൂടുതൽ സി സി ടി വി ക്യാമെറകൾ സ്ഥാപിക്കും. രാഷ്ട്രീയ പാർട്ടികളുടെഫ്ലെക്സ് ബോർഡുകൾ, ബാനറുകൾ,കൊടികൾ തുടങ്ങിയവ വയ്ക്കാൻ അനുവദിക്കില്ലെന്നു ഡി സി പി യോഗത്തെ അറിയിച്ചു.

മൈക്ക് സെറ്റുകൾ പ്രവർത്തിപ്പിക്കാൻ പ്രത്യേക അനുവാദം ആവശ്യമാണ്.ഉത്സവത്തോട് അനുബന്ധിച്ചു നിൽക്കുന്ന വോളിന്റിയെര്സിന് പോലീസ് ഇത് സംബന്ധിച്ചു ബ്രീഫിങ്ങ് നടത്തുന്നതാണെ ന്നും, അവരുടെ ലിസ്റ്റ് കമ്മിറ്റിക്കാർ പോലീസിന് കൈമാറാൻനടപടി സ്വീകരിക്കേണ്ടണെന്നും ഡി സി പി യോഗത്തെ അറിയിച്ചു. ഘോഷയാത്രയിൽ കൂടുതൽ പോലീസിനെ വ്യന്യ സിക്കും. പാർക്കിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമം ആക്കുമെന്നും ഡി സി പി യോഗത്തെ അറിയിച്ചു. ഉത്സവം കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് എല്ലാ വിധക്രമീക ര ണങ്ങളും, നടപടികളും കൈക്കൊള്ളൂ മെന്ന് പൂജപ്പുര പോലീസ്സ്റ്റേഷൻ എസ് എഛ് ഒ അറിയിച്ചു. ഫയർ ഫോഴ്സ് കൂടുതൽഏയ്‌ഡ് പോസ്റ്റുകൾ ഉണ്ടാകും. കുടിവെള്ള വിതരണംതടസ്സം കൂടാതെ നടത്തുമെന്നു വാട്ടർ അതോറിറ്റി വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. വൈദ്യുതി കൂടുതൽ വിളക്കുകൾ സ്റ്റാപിക്കും. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു മാത്രമേ ഉത്സവപരിപാടികൾ നടത്താവൂ എന്നും, താത്കാലിക തട്ട് കടകൾക്ക് ലൈസൻസ് ഏർപെടുത്തും എന്ന് നഗരസഭ തിരുമല ഹെൽത്ത് വിഭാഗം അറിയിച്ചു. ഹാൾ പരിപാടി കൾ രാത്രി 12മണിവരെ നടത്തുന്നതിന് പോലീസ് അനുവദിക്കണം എന്ന് സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ് കെ ശശികുമാർ ആവശ്യപ്പെട്ടു. ഉത്സവമേഖലകളിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമ മായി നടത്തണം എന്നുള്ള ആവശ്യം യോഗത്തിൽ ഉയർന്നു. റോഡിലെ കുഴികൾ നികത്തുന്നതിനു നഗരസഭ നടപടികൾ കൈക്കൊള്ളണമെന്നും ജനകീയ സാമിതി പ്രസിഡന്റ്‌മേയറോട് ആവശ്യപ്പെട്ടു. പൂജപ്പുര മണ്ഡപം ജനകീയ സമിതി സെക്രട്ടറി പി ഗോപകുമാർ, ട്രഷറർ ടി എസ് വിജയകുമാർ, ജനകീയ സമിതി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
