ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു, 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു, 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്, ജാ​ഗ്രതാ നിർദേശം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്, ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മഴ ശക്തമായ സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരത്തെ ​ഗ്രീൻ അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇത് പുതിയ ഉത്തരവിൽ യെല്ലോ അലേർട്ടാക്കി മാറ്റിയിട്ടുണ്ട്. അതേസമയം മഴ ശക്തമായ സാഹചര്യത്തിൽ അരുവിക്കര ഡാമിൻ്റെ ഒന്നു മുതൽ അഞ്ചു വരെ ഷട്ടറുകൾ ഉയർത്തിയിരുന്നു. ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന…

ആദ്യ തെലുങ്ക് സിനിമ, നായിക കൃതി ഷെട്ടി, അടിച്ച് കേറുമോ പ്രണവ്? ചിത്രത്തില്‍ വന്‍ താരനിര

ആദ്യ തെലുങ്ക് സിനിമ, നായിക കൃതി ഷെട്ടി, അടിച്ച് കേറുമോ പ്രണവ്? ചിത്രത്തില്‍ വന്‍ താരനിര

കൃതി ഷെട്ടിയുടെ നായകനായി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടന്‍ പ്രണവ് മോഹന്‍ലാല്‍. ജനതാ ഗാരേജ്, ദേവര എന്നീ സിനിമകള്‍ ഒരുക്കിയ കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ പ്രണവ് നായകനായി എത്തും. ‘കില്‍’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഘവ് ജുയലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഒരു റൊമാന്റിക് ആക്ഷന്‍ ഴോണറില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഹരീഷ് കല്യാണ്‍, നിത്യ മേനോന്‍, കാവ്യ ഥാപ്പര്‍, നവീന്‍ പോളി ഷെട്ടി, കാശ്മീരാ, ചേതന്‍ കുമാര്‍ തുടങ്ങി…

പാലക്കാട് കോണ്‍ഗ്രസിന് വീണ്ടും തലവേദന, പുറത്താക്കിയ എകെ ഷാനിബ് സ്വതന്ത്രനായി മത്സരിക്കും

പാലക്കാട് കോണ്‍ഗ്രസിന് വീണ്ടും തലവേദന, പുറത്താക്കിയ എകെ ഷാനിബ് സ്വതന്ത്രനായി മത്സരിക്കും

പാലക്കാട് സ്വതന്ത്രനായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പുറത്താക്കിയ എകെ ഷാനിബ്. മറ്റന്നാള്‍ പത്രിക സമര്‍പ്പിക്കും. സതീശനും ഷാഫിയും കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ത്തിയ നയങ്ങളോടുള്ള പ്രതിഷേധമാണ് ഈ മത്സരമെന്നും ഷാനിബ് പറഞ്ഞു. താന്‍ മത്സരിച്ചാല്‍ ബിജെപിക്കു ഗുണകരമാകുമോ എന്ന് ചര്‍ച്ച ചെയ്തു. ബിജെപിക്കകത്തു ആസ്വരസ്യം ഉണ്ടെന്നു മനസിലായി. ഈ സാഹചര്യത്തില്‍ സ്വാതന്ത്രന്‍ ആയി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അതേസമയം വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനമാണ് ഷാനിബ് ഉന്നയിച്ചത്. അധികാര മോഹം മൂലം ആരുമായും കൂട്ട് ചേര്‍ന്ന് മുഖ്യമന്ത്രിയാകാന്‍…

വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു
|

വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റും വീസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്‌സ് ഉദ്യോഗസ്ഥര്‍, എന്‍ആര്‍ഐ സെല്‍ പോലീസ് സൂപ്രണ്ട് എന്നിവര്‍ അംഗങ്ങളായി ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ച് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉത്തരവായി. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പരാതികളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നോര്‍ക്കയുടെ ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായാണ് ശക്തമായ…

ഗണേരോൽസവം നിമഞ്ജനം വൻ ഭക്തജന തിരക്കോടെ സമാപിച്ചു

ഗണേരോൽസവം നിമഞ്ജനം വൻ ഭക്തജന തിരക്കോടെ സമാപിച്ചു

ആറ്റിങ്ങൽ കരിച്ചയിൽ ശ്രീ ഗണേശോത്സവ ടെംബിൾ ട്രസ്റ്റൻ്റെയും ശ്രീ ഗണേശോൽസവ സമിതിയുടെയും നേതൃത്വത്തിലുള്ള ശ്രീഗണേശോത്സവം 2024ൻ്റെനിമഞ്ജനയജ്‌ഞം ചടങ്ങുകൾ വർക്കല പാപനാശംകടവിൽ നടന്നു രാവിലെ ശ്രീ ശാർക്കര ദേവിക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വിനായക ചതുർത്ഥി ഘോഷയാത്ര ആറ്റിങ്ങൽ കല്ലമ്പലം വഴി വർക്കലയിൽ എത്തിച്ചേർന്നു. ഘോഷയാത്ര പോയ വഴിയിൽ ഉടനീളം വീടുകളിലും സ്ഥാപനങ്ങളിലും നിലവിളക്ക് വച്ച് വൻ ഭക്തജന വരവേൽപ്പാണ് ലഭിച്ചത്ഡോ.എം. ജയരാജു(മുൻ അനർട്ട് ഡയറക്ടർ,ചെയർമാൻ എഞ്ചിനീയർസ് ഓഫ് ഇന്ത്യ) അദ്ധ്യക്ഷത വഹിച്ചുഎസ്. കെ. മിത്തൽ (ചെയർമാൻ നാഷണൽ അനിമൽ…

ഇന്ന് ചിങ്ങം ഒന്ന്

ഇന്ന് ചിങ്ങം ഒന്ന്

ചിങ്ങം ഒന്നിന് സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ദേവി ദർശനത്തിന് വൻ ഭക്ത ജനത്തിരക്ക് അനുഭവപ്പെട്ടപ്പോൾ.

പൂജപ്പുരമണ്ഡപം സരസ്വതി ക്ഷേത്രത്തിലെ 2024നവരാത്രി ഉത്സവത്തിന്റെ അഭ്യർത്ഥന നോട്ടീസ് പുറത്തിറക്കി
|

പൂജപ്പുരമണ്ഡപം സരസ്വതി ക്ഷേത്രത്തിലെ 2024നവരാത്രി ഉത്സവത്തിന്റെ അഭ്യർത്ഥന നോട്ടീസ് പുറത്തിറക്കി

തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുരമണ്ഡപം സരസ്വതി ക്ഷേത്രത്തിലെ 2024ഒക്ടോബർ 3മുതൽ 13വരെ നടക്കുന്ന നവരാത്രി മഹോത് സവത്തിന്റെ അഭ്യർത്ഥന നോട്ടീസ് ചിങ്ങം ഒന്നിന് പുറത്തിറക്കി. ക്ഷേത്രം തന്ത്രി നെല്ലിയോട് വിഷ്ണു നാരായണൻ നമ്പൂതിരി ക്ഷേത്രം ജനകീയ സമിതി പ്രസിഡന്റ്‌ കെ. ശശികുമാറിന് കൈമാറി. വൈസ് പ്രസിഡന്റ്‌ ജി. മോഹൻ കുമാർ, സെക്രട്ടറി പി. ഗോപകുമാർ, ട്രഷറർ ടി എസ്‌ വിജയകുമാർ, വിദ്യാ രംഭകമ്മിറ്റി കൺവീനർ ജി. ശ്രീകുമാർ മറ്റു കമ്മിറ്റി…

ഇന്ന് ചിങ്ങം ഒന്ന്…
|

ഇന്ന് ചിങ്ങം ഒന്ന്…

ഇന്ന് ചിങ്ങം ഒന്ന്……. ഓണം പടി കടന്നെത്താൻ ദിവസങ്ങൾ മാത്രം….. നിലാവ് പരന്ന രാത്രി, കൊയ്ത്തു കാലം കഴിഞ്ഞു നിറഞ്ഞു കവിഞ്ഞ പത്തായങ്ങൾ, എങ്ങും ഉത്സവലഹരി……. എല്ലാ മാന്യ വായനക്കാർക്കും നമസ്തെ കേരളയുടെ “ആശംസകൾ “