ഗിന്നസ് ബുക്ക് റെക്കോർഡുകാരുടെ സംഗമം അവിസ്മരണീയം
തിരുവനന്തപുരം : ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയ കേരളീയരുടെ ഒമ്പതാമത് വാർഷിക സംഗമം തിരുവനന്തപുരം ഹൈലാൻഡ് ഹോട്ടലിൽ നടന്നു. ആന്റണി രാജു എം. എൽ. എ. ഉദ്ഘാടനം നിർവഹിച്ചു. ലോകത്തിലെ തന്നെ മലയാളികൾക്കു അഭിമാനം തോന്നുന്ന നിമിഷമാണെന്നും ഓരോരുത്തരുടെയും കഴിവുകൾ ആണ് ഇതിനു ആധാരമെന്നും അദ്ദേഹം പറഞ്ഞു ഗിന്നസ് റെക്കോർഡ് ലഭിക്കുന്നതിന് വേണ്ട കാര്യങ്ങൾ ഇന്ന് സാധാരണക്കാർക്ക് അപ്രാപ്യമാണ്. ഇതിനു നല്ലൊരു സഹായ സംഘടനയുടെ ആവശ്യകത ഇതിനുണ്ട്. ഈ കൂട്ടായ്മ ഇതിനു പ്രയോജനം ചെയ്യുന്നു 93 പ്രതിഭകൾ…