സർക്കാർ നഴ്സിംഗ് കോളേജുകളിൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുമ്പോൾ ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന ധനകാര്യ വകുപ്പിന്റെ വാദം വസ്തുതാ വിരുദ്ധം

തിരുവനന്തപുരം : ആഗോള തലത്തിൽ തന്നെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ് നഴ്സിംഗ് മേഖല. പുതിയ നഴ്സിംഗ് കോളേജുകളിലും നിലവിലുള്ള നഴ്സിംഗ് കോളേജുകളിലും ആവശ്യത്തിന് അധ്യാപകർ ഇല്ലാത്തത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നു വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ ആക്കുന്നതോടൊപ്പം ഇത് പൊതുജനങ്ങൾക്ക് ഭാവിയിൽ ലഭ്യമാകുന്ന ആരോഗ്യസംവിധാനത്തിന്റെ ഗുണമെന്മയും ഇല്ലാതാക്കും, നഴ്സിംഗ് കോളേജുകളിൽ ആവശ്യമായ അധ്യാപക തസ്തികകൾ സൃഷ്ടിച്ച് സ്ഥിര നിയമനം നടത്തി മാത്രമേ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന ബുദ്ദിമുട്ടുകൾക്കും മതിയായ അധ്യാപകർ ഇല്ലാത്തത് കാരണം നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം നഷ്ടപെടുന്ന സാഹചര്യത്തിനും ശാശ്വതമായ പരിഹാരം കാണുവാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ തീരുമാനം എടുക്കണമെന്ന് അസിസ്റ്റന്റ് പ്രൊഫസ്സർ ഇൻ നഴ്സിംഗ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ ആയ ആവണി, കവിത, ടിനു എന്നിവർ പത്രസമ്മേളത്തിൽ അറിയിച്ചു