ഗിന്നസ് ബുക്ക്‌ റെക്കോർഡുകാരുടെ സംഗമം അവിസ്മരണീയം

തിരുവനന്തപുരം : ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയ കേരളീയരുടെ ഒമ്പതാമത് വാർഷിക സംഗമം തിരുവനന്തപുരം ഹൈലാൻഡ് ഹോട്ടലിൽ നടന്നു. ആന്റണി രാജു എം. എൽ. എ. ഉദ്ഘാടനം നിർവഹിച്ചു. ലോകത്തിലെ തന്നെ മലയാളികൾക്കു അഭിമാനം തോന്നുന്ന നിമിഷമാണെന്നും ഓരോരുത്തരുടെയും കഴിവുകൾ ആണ് ഇതിനു ആധാരമെന്നും അദ്ദേഹം പറഞ്ഞു ഗിന്നസ് റെക്കോർഡ് ലഭിക്കുന്നതിന് വേണ്ട കാര്യങ്ങൾ ഇന്ന് സാധാരണക്കാർക്ക് അപ്രാപ്യമാണ്. ഇതിനു നല്ലൊരു സഹായ സംഘടനയുടെ ആവശ്യകത ഇതിനുണ്ട്. ഈ കൂട്ടായ്മ ഇതിനു പ്രയോജനം ചെയ്യുന്നു 93 പ്രതിഭകൾ ആണ് കേരളത്തിൽ മാത്രം ഇന്നുള്ളത്.

ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഗിന്നസ് സർട്ടിഫിക്കറ്റ് നൽകി.ഒരുകൂട്ടം അത്ഭുതങ്ങളുടെ സദസ്സാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമകൾ എന്ന് പ്രേകുമാർ പറഞ്ഞു. ചില അത്ഭുതങ്ങൾ ലോകത്ഭുതങ്ങൾ ആയി നിലനിൽക്കും എന്നും അദ്ദേഹം പറഞ്ഞു. ഓൾ കേരള ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്‌സ് സഘടനയിലെ പ്രതിനിധികൾ ഇതിൽ പങ്കെടുത്തു. തുടർന്ന് ഗിന്നസ് വേൾഡ് റെക്കോർഡർ ജോസട്ടിയുടെ അത്ഭുതപ്രകടവും നടന്നു

Similar Posts

Leave a Reply

Your email address will not be published. Required fields are marked *