ബനാർഗട്ടയിലുണ്ടായ ബൈക്കപകടം;രണ്ട് യുവാക്കള്‍ മരിച്ചു
മട്ടന്നൂർ : നഗരപ്രാന്തപ്രദേശമായ ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ മട്ടന്നൂർ നഗരസഭയ്ക്കടുത്തെ മാലൂർ തോല്മ്പ്ര സ്വദേശിയായ യുവാവും മരണമടഞ്ഞു.തോലമ്ബ്ര തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ റിഷ്‌ണു ശശീന്ദ്രൻ(23)നാണ് മരിച്ചത്. റിഷ്ണുവിന്റെ സുഹൃത്ത് പെരുന്തോടിയിലെ കെ.എസ് മുഹമ്മദ് സഹദും(20) അപകടത്തില്‍ മരിച്ചിരുന്നു. തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ പരേതനായ ശശീന്ദ്രന്റെയും ഷാജി ശശീന്ദ്രന്റെയും മകനാണ് റിഷ്ണു.