ട്രെന്‍ഡിനൊപ്പം.. ട്രോളി ബാഗുമായി ഗിന്നസ് പക്രു; കമന്റുമായി രാഹുല്‍ മാങ്കൂട്ടത്തിലും

ട്രോളി ബാഗ് കുഴല്‍പ്പണ വിവാദം കത്തി നില്‍ക്കുന്നതിനിടെ നടന്‍ ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയാകുന്നു. നൈസ് ഡേ എന്ന ക്യാപ്ഷനോടെ ഒരു ട്രോളി ബാഗുമായി നില്‍ക്കുന്ന തന്റെ ചിത്രമാണ് നടന്‍ പങ്കുവച്ചിരിക്കുന്നത്. ഇത് വൈറലായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളടക്കം പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നുണ്ട്.കെ.പി.എമ്മില്‍ അല്ലല്ലോ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കമന്റ് ചെയ്തത്. മറ്റനേകം പേരും പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം കമന്റ് ചെയ്യുന്നുണ്ട്. പക്രുവും ട്രോളി തുടങ്ങിയോ എന്നും കറുപ്പല്ല നീല ട്രോളിയാണ് എന്നുള്ള കമന്റുകളും പോസ്റ്റിന് താഴെ എത്തുന്നുണ്ട്. എന്നാല്‍ നടന്‍ കമന്റുകളോടൊന്നും പ്രതികരിച്ചിട്ടില്ല.അതേസമയം, കഴിഞ്ഞ ദിവസം അര്‍ധരാത്രി കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ കെ.പി.എം ഹോട്ടലില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിലാണ് കള്ളപ്പണം കൊണ്ടുവന്നതെന്നായിരുന്നു പിന്നീടുണ്ടായ ആരോപണം.

ADVERTISEMENT

പിന്നാലെ നീല ട്രോളി ബാഗുമായി രാഹുല്‍ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു. റെയ്ഡില്‍ അടിമുടി ദുരൂഹതയാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലുള്ള നാടകമാണ് പരിശോധനയെന്നും രാഹുല്‍ പറഞ്ഞിരുന്നു. റെയ്ഡിന്റെ കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തന്നെ അറിയിച്ചതെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *