പൂജപ്പുരയിൽ വകുപ്പിന്റെ ഭക്ഷണ ശാലയിൽ വൻമോഷണം….!

തിരുവനന്തപുരം .
പൂജപ്പുരയിൽ ജയിൽ വളപ്പിൽ പ്രവർത്തിക്കുന്ന കഫറ്റേരിയ ഭക്ഷണശാലയിൽ വൻമോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 4 ലക്ഷത്തിൽ അധികം രൂപ നഷ്ടമായി ഇന്ന് വെളുപ്പിനാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിനു ശേഷമാണ് പണം കവർന്നത്. ജയിൽ വളപ്പിൽ തന്നെ ഇത്തരം ഒരു മോഷണം നടന്നതിൽ ഏവരിലും പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.